പമ്പ: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന് 25 കാരിയാണ് ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് നിലക്കല്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതി പമ്പയിലെത്തിയത്. ഭര്‍ത്താവും രണ്ട് കുട്ടികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ ഇപ്പോള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്.
യുവതിയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ കുഞ്ഞിന്റെ ചോറൂണിനായി പമ്പാ ഗണപതി കോവിലിലെത്തിയ സ്ത്രീകളടക്കമുള്ള സംഘത്തെ അയ്യപ്പ ഭക്തര്‍ തടഞ്ഞു. സംഘത്തിലുള്ളവര്‍ സ്ത്രീകള്‍ സന്നിധാനത്ത് കയറില്ലെന്ന് പറഞ്ഞെങ്കിലും സംഘത്തെ തടഞ്ഞുവെച്ചു. നൂറുകണക്കിന് ഭക്തരാണ് ശരണം വിളിച്ച് ഇവര്‍ക്ക് ചുറ്റും കൂടിയത്. കുഞ്ഞിന്റെ അമ്മ അടക്കം മൂന്ന് യുവതികളാണ് സംഘത്തിലുണ്ടായിരുന്നത്. തൃശ്ശൂരില്‍ നിന്നാണ് സംഘം എത്തിയത്. ഇവര്‍ക്ക് നാളെ രാവിലെ ദര്‍ശനത്തിനുള്ള അവസരം ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.