X

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്; 52,000 കടന്നു

ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 52,000 കടന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇപ്പ്രാവശ്യം വളരെ കൂടുതലാണെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു.

തുലാമാസ പൂജക്കായി ഒക്ടോബര്‍ 16ന് നട തുറന്നിരുന്നു. അന്ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965 ആയിരുന്നു. 17ന് 28959 പേരും 18ന് 53955 പേരും ബുക്കു ചെയ്തു. ഇന്ന് മൂന്നു മണി വരെ മാത്രം മുപ്പതിനായിരത്തിനടുത്ത് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ കൂടുതല്‍ എണ്ണമാണിത്.

രാവിലെ 7.30 മുതല്‍ 7.50 വരെയുള്ള ഉഷപൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. അതിനാല്‍ അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസമുണ്ടാകും. വൈകിട്ട് നാല് മണിക്ക് നട തുറന്നാല്‍ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാന്‍ കഴിയൂ.

 

 

webdesk17: