സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുമെന്ന ശബരിമലയെക്കുറിച്ചുള്ള പൊലീസ് കൈപ്പുസ്തകം സര്‍ക്കാര്‍ പിന്‍വലിക്കും. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പൊലീസ് തയ്യാറാക്കിയ പുസ്തകം ബി.ജെ.പി വലിയ വിവാദത്തിന് ഇരയാക്കിയതോടെയാണ് മന്ത്രിയുടെയും പൊലീസിന്റെയും തീരുമാനം. സുപ്രീംകോടതിയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്കണമെന്നസുപ്രീംകോടതി വിധിയെ അനുകൂലിച്ച സി.പി.എം പിന്നീട് മലക്കംമറിഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായാണ് പൊലീസിന് മേലുള്ള സര്‍ക്കാരിന്റെ സമ്മര്‍ദം. ഇതുസംബന്ധിച്ച് വിവാദത്തിനില്ലെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.