കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് പിഴ വിധിച്ച കോടതിയെ വെല്ലുവിളിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഒടുവില്‍ പിഴയടച്ച് തടിരക്ഷപ്പെടുത്തി. ശബരിമലയില്‍ പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ചാണ് ശോഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അനാവശ്യമായ ഹര്‍ജി നല്‍കി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് പറഞ്ഞ കോടി 25000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍ പിഴയടക്കില്ലെന്നും ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ടെന്നുമായിരുന്നു ശോഭയുടെ വീരവാദം. പക്ഷെ സുപ്രീംകോടതിയെ സമീപിച്ചാല്‍ പിഴ വന്‍തോതില്‍ കൂടാനാണ് സാധ്യതയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഴയടച്ച് ഹൈക്കോടതിയില്‍ തന്നെ സംഭവം അവസാനിപ്പിച്ചത്.