തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസിനെ പിണറായി നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും 1939 ല്‍ ഉണ്ടായ ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിശ്വാസവും അന്ധവിശ്വാസവും ഒന്നല്ലെന്നും ശബരിമല വിഷയത്തില്‍ പരിഹാരമുണ്ടാക്കോനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. കേരളത്തിന്റെ ഭരണകൂടം കാണിക്കണമായിരുന്നു. എന്നാല്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടെ വര്‍ഗീയത പരത്തുന്നു. പിണറായി വിജയന്‍ മൂന്നരക്കോടി ജനതയുടെ മുഖ്യമന്ത്രി ആണെങ്കില്‍ കൂടുതല്‍ സമചിത്തതയോടെ ഇത്തരം പ്രശ്നങ്ങളെ നേരിടണം. മറ്റ് സുപ്രീം കോടതി വിധികള്‍ നടപ്പാക്കാന്‍ ഇത്ര ആവേശം സര്‍ക്കാറിനില്ല. ഇത് കേരള ജനതയെ കബളിപ്പിക്കലാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. കള്ളനെ കയ്യോടെ യുഡിഎഫ് പിടിച്ചതിനാലാണ് ബ്രൂവറി അനുമതി റദ്ദാക്കിയത്. പണം പിരിക്കുന്ന ആവേശം ദുരിതബാധിതര്‍ക്ക് നല്‍കുന്നതിലില്ലെന്നും ചെന്നിത്തല ആരോപിച്ചു
ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു