കൊച്ചി: ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ കയറ്റരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ മതസംഘടനകളെ കേസില്‍ കക്ഷിയാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ശബരിമലയിലെ ഹരിവരാസനം പാടിയത്. വഖഫ് ബോര്‍ഡ്, ഇസ്‌ലാം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചശേഷമേ ഹര്‍ജിയില്‍ തീരുമാനം എടുക്കാവൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വലിയ പൊതുജന താല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ പത്രപരസ്യവും നല്‍കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.