ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നാമജപങ്ങളുമായി സമാധാനപരമായ മാര്‍ഗ്ഗത്തില്‍ പ്രക്ഷോഭം നയിച്ച് വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പോലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് നാളെ 18.10.2018 (വ്യാഴം) ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിന് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ഇന്ന് 17.10.2018 ന് വൈകിട്ട് എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരക്കണം എന്ന് എന്‍.ഡി.എ അധ്വാനം ചെയ്തു. രാവിലെ 06 മണി മുതല്‍ വൈകിട്ട് 06.00 മണിവരെ ആയിരിക്കും ഹര്‍ത്താല്‍.
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍: പിന്തുണച്ച് ബിജെപി
Related Post