X
    Categories: CultureMore

ശബരിമല കൊടിമരം കേടുവരുത്തിയ സംഭവം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

അരുണ്‍ ചാമ്പക്കടവ്‌

ശബരിമല: സന്നിധാനത്തെ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തിയ സംഭവം കേന്ദ്ര ഇന്റലിജന്‍സും റോയും അന്വേഷിക്കും. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന കാര്യമാവും ഇവര്‍ അന്വേഷിക്കുക. പിടിയിലായവര്‍ക്കു മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ആന്ധ്ര വിജയവാഡ സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് പൊലീസ് പമ്പയില്‍ നിന്ന് പിടികൂടി. കൊടിമരത്തില്‍ തളിക്കാനുപയോഗിച്ച രാസവസ്തു ഇവരില്‍ നിന്ന് കണ്ടെത്തി എന്ന് സൂചനയുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ്. ഇതിന് ശേഷം മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അടക്കം നിരവധി വിവിഐപികള്‍ ഉള്ളപ്പോഴാണ് കൊടിമരത്തറയില്‍ രാസവസ്തു ഒഴിച്ചത്. 1.27 ഓടുകൂടി സന്നിധാനത്തെത്തിയ അഞ്ചംഗ സംഘം കൊടിമരച്ചുവട്ടില്‍ സംശയകരമായി പെരുമാറുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ശ്രീകോവിലിന് അഭിമുഖമായുള്ള ഭാഗത്ത് സ്വര്‍ണം പൂശിയത് ദ്രവിച്ച് വെളുത്ത നിറമായി മാറി. മെര്‍ക്കുറി പോലുള്ള രാസവസ്തുവാണ് പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും വ്യാപക തെരച്ചില്‍ നടത്തി. പമ്പ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ദൃശ്യങ്ങളിലുള്ളവരും പിടിയാലവരും ഒന്നു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ സന്നിധാനത്തെത്തിച്ച് കൂടുതല്‍ തെളിവവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം.
അതേസമയം ഉപയോഗിച്ച രാസവസ്തു അടക്കം ഏതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ മനസിലാകുവെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പത്തനംതിട്ട എസ്പി സതീഷ് ബിനോ അറിയിച്ചു. സംഭവം ഗൌരവമുള്ളതാണെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രനും ദൌര്‍ഭാഗ്യകരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തിപ്പെടുത്തി.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്.

ഒഴിച്ചത് മെര്‍ക്കുറി(രസം) ആണെന്നാണ് പ്രാഥമിക നിഗമനം.60നും 65നും മധ്യേ പ്രായമുള്ള ഒരാള്‍ കുപ്പി തുറന്ന് എന്തോ ഒരു ദ്രാവകം സ്പ്രേ ചെയ്യുന്നത് സിസിടി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയമുള്ള മൂന്ന് പേരെ പോലീസ് പിടികൂടിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: