X

ശബരിമലയില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കത്തില്‍ കുറവ് കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കത്തില്‍ കുറവ് കണ്ടെത്തി. 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമാണ് കുറവുള്ളതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് ബോര്‍ഡ് പരിശോധന നടത്തും.

ശബരിമലയില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കത്തില്‍ കുറവുള്ളതായി കണ്ടെത്തിയത്. ഈ സ്വര്‍ണവും വെള്ളിയും എവിടെയാണ് എന്നതിനെ പറ്റി ഒരു രേഖയും ഇല്ല. രേഖയില്ലെങ്കിലും സ്‌ട്രോങ് റൂമിലേക്ക് മാറ്റിയോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ 12 മണിക്ക് സ്‌ട്രോങ് റൂം തുറന്നു പരിശോധിക്കും.

ശബരിമലയില്‍ ഭക്തര്‍ വഴി വഴിപാടിലൂടേയും കാണിക്കയിലൂടേയും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയെല്ലാം ക്ഷേത്രത്തിലെ 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വര്‍ണം പിന്നീട് സ്‌ട്രോങ് റൂമിലേക്ക് മാറ്റുമ്പോള്‍ അത് രജിസ്റ്ററിന്റെ എട്ടാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം.

എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ടതായി കരുതുന്ന സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഇത് എവിടേക്കെങ്കിലും മാറ്റിയതിന് തെളിവില്ല.

web desk 1: