X

ശബരി എക്‌സ്പ്രസ് ഇന്ന് മുതല്‍ ആലപ്പുഴ വഴി

കൊച്ചി: സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) ഇന്ന് മുതല്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഏറ്റുമാനൂര്‍-ചിങ്ങവനം സെക്ഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനായി ശബരി എക്‌സ്പ്രസ് മാര്‍ച്ച് 5 മുതല്‍ വഴി തിരിച്ചുവിടുമെന്നായിരുന്നു നേരത്തെ റെയില്‍വേയുടെ അറിയിപ്പ്. ഇതാണ് നേരത്തെ പ്രാബല്യത്തിലാക്കുന്നത്.

മാര്‍ച്ച 4 വരെയായിരിക്കും വഴിതിരിച്ചുവിടല്‍. ഇന്ന് മുതല്‍ മാര്‍ച്ച് 5 വരെ ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. യാത്രക്കാരുടെ സൗകര്യാര്‍ഥം എറണാകുളം സൗത്ത്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അധിക താല്‍ക്കാലിക സ്റ്റോപ്പ് ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു.

Test User: