കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ സബാങില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗീത റാണി ഭൂണിയക്കു 1,03,810 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലിന് ഇതുവരെ 41570 വോട്ടുകളാണ് നേടാനായത്. ബിജെപിയുടെ അന്താര ഭട്ടാചാര്യക്കാവട്ടെ 36727 വോട്ടുകളാണ് ലഭിച്ചത്.
ഡിസംബര്‍ 21ന് നടന്ന വോട്ടെടുപ്പില്‍ സബാങില്‍ 74.89 ശതമാനം ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഉപതെരഞ്ഞെടുപ്പ്: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്
Tags: sabang byelection