X
    Categories: keralaNews

മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച രീതിക്കെതിരെ സുപ്രീംകോടതി

മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച രീതിക്കെതിരെ സുപ്രീംകോടതി. സഹകരണ ആശയത്തിനെതിരാണിതെന്നാണ ്‌കോടതി പറഞ്ഞത്. സുപ്രീംകോടതി വാക്കാലാണ ്‌നിരീക്ഷിച്ചത്. ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരായ മലപ്പുറം ജില്ലാ ബാങ്കിന് കോടതി അനുമതി നല്‍കി. ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിലാണ് നിരീക്ഷണം. ജില്ലാ പ്രസിഡന്റും എം.എല്‍.എയുമായ യു.എ ലത്തീഫും വൈസ് പ്രസിഡന്റ് പിടി. അജയ് മോഹനുമാണ ്ഹര്‍ജി നല്‍കിയത്. എച്ച് 74 ഭേദഗതി ഉപയോഗിച്ചാണ് ലയനം നടത്തിയത്. എന്നാല്‍ ഇത് പ്രകാരം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബേലാ ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ലയനം നടത്തിയരീതിയോട് വിയോജിപ്പാണെങ്കിലും ഈ ഘട്ടത്തില്‍ വിഷയത്തിലിടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തളളി. ഇടക്കാല ഉത്തരവിലുള്‍പ്പെടെ ഹൈക്കോടതിയെ ,സമീപിക്കാന്‍ അനുമതി നല്‍കി. ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉത്തരവിലൂടെ സഹകരണസ്ഥാപനങ്ങളുടെ അധികാരം കവരുകയാണെന്ന് ഹര്ജിക്കാരായ ദുഷ്യന്ത് ദാവേ, മനീന്ദര്‍സിംഗ്, ഹാരിസ് ബീരാന്‍ എന്നിവര്‍ ആരോപിച്ചു.

Chandrika Web: