X

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടര കോടി തട്ടിയെടുത്തു

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടര കോടി രൂപ തട്ടിയെടുത്ത വിശ്വസ്തന്‍ അറസ്റ്റില്‍. ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്‌ഡെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനായി ജോലി ചെയ്തിരുന്ന തപസ് ഘോഷ് (49) ആണു നാഗ്പൂര്‍ പൊലീസ് പിടികൂടിയത്.

ചീഫ് ജസ്റ്റീസ് ബോബ്‌ഡെയുടെ അമ്മ മുക്ത ബോബ്‌ഡെയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ബോബ്‌ഡെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാഗ്പൂരിലെ സിവില്‍ ലൈന്‍സില്‍ ആകാശവാണി സ്‌ക്വയറിലുള്ള സീസണ്‍സ് ലോണ്‍ വിവാഹം അടക്കമുള്ള റിസപ്ഷന്‍ പരിപാടികള്‍ക്കു വാടകയ്ക്കു നല്‍കിയിരുന്നു. ഇതിന്റെ നോക്കിനടത്തുന്നതിനായാണു മുക്ത ബോബ്‌ഡെ തപസ് ഘോഷിനെ 13 വര്‍ഷങ്ങള്‍ക്കു മുമ്പ് നിയമിച്ചത്. മാസം 9,000 രൂപ ശമ്പളവും ഓരോ ബുക്കിംഗിനും 2,500 രൂപ ഇന്‍സെന്റീവും നല്‍കിയിരുന്നു. പരിപാടികളുടെ വാടക ഇനത്തില്‍ നിന്നു പണം കിട്ടാതായതോടെ ഇയാള്‍ സംശയത്തിലായത്.

ലോക്ക്ഡൗണ്‍ കാലത്ത് പരിപാടികള്‍ക്കായി ബുക്ക് ചെയ്തിരുന്നവര്‍ വാടക ഇനത്തില്‍ നല്‍കിയ തുക തിരികെ ചോദിച്ചെത്തിയതും സംശയം വര്‍ധിപ്പിച്ചു.നാഗ്പൂര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മൂന്നു വര്‍ഷത്തിനിടെ രണ്ടര കോടി രൂപയോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്.

 

Test User: