X

ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ശ്രീശാന്ത് തിരിച്ചുവന്നിരിക്കുന്നു; ആദ്യകളിയില്‍ വിക്കറ്റ്

മുംബൈ: വിവാദങ്ങളും വിലക്കും തീര്‍ത്ത നീണ്ട ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ശ്രീശാന്ത് തിരിച്ചു വന്നിരിക്കുന്നു. പഴയ കളിയൊന്നും ശ്രീ മറന്നിട്ടുണ്ടായിരുന്നില്ല. വിക്കറ്റെടുത്ത് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിന്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ നിശ്ചിത 20 ഓവറില്‍ പുതുച്ചേരി 138 റണ്‍സ് നേടിയിട്ടുണ്ട്.

പുതുച്ചേരിയുടെ ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി തിരിച്ചു വരവ് ആഘോഷമാക്കിയത്. ഏഴു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10 റണ്‍സുമായി മികച്ച ഇന്നിംഗ്‌സിലേക്ക് നീങ്ങുന്നതിനിടയിലാണ് ഫാബിദ് ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ചത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കെറ്റെടുത്തതാണ് മത്സരത്തിലെ താരത്തിന്റെ ബോളിംഗ് പ്രകടനം. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജലജ് സക്‌സേനയാണ് കേരള ബോളര്‍മാരില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരിയെ കേരള അതിഥി താരം ജലജ് സക്‌സേനയുടെ മൂന്നു വിക്കറ്റ് നേട്ടത്തില്‍ 138 റണ്‍സിന് ഒതുക്കുകയായിരുന്നു.

web desk 1: