ഹിമാചല്‍: വിദേശ സഞ്ചാരിയായ റഷ്യന്‍ യുവതിയെ മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. 33 കാരിയായ യുവതിയെ വ്യാഴാഴ്ച ഹദിംബ ക്ഷേത്രത്തിന് സമീപ വെച്ചാണ് രണ്ടു യുവാക്കള്‍ ബലാത്സംഗം ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലി സന്ദര്‍ശനത്തിനായി എത്തിയത്. രണ്ടു പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി കുളു പോലീസില്‍ പരാതി നല്‍കി.
അത്താഴം കഴിച്ച ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് കൂടി നടന്നുപോകുമ്പോള്‍ ക്ഷേത്രത്തിന് സമീപം വെച്ച് അജ്ഞാതരായ രണ്ട് പേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നതെന്ന് കുളു പോലീസ് സൂപ്രണ്ട് ഷാലിനി അഗ്‌നിഹോത്രി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കൂടാതെ റഷ്യന്‍ എംബസിയെയും വിവരം അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണെന്ന് മണാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം വിനോദസഞ്ചാരത്തിനായി മണാലിയിലെത്തുന്ന് യുവതികളെ പീഡനത്തിനിരയാകുന്നത് ഇത് പതിവ് സംഭവമാകുകയാണെന്നും പൊലീസ് പറഞ്ഞു.