ചരിത്രത്തില്‍ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇത്തവണ മലയാളത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങളുടെ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ സോണി ഇഎസ്പിഎനിനായി മലയാള ശബ്ദവുമായി കമന്ററി ബോക്‌സില്‍ എത്തുന്നത്. ഷൈജു ദാമോദരന്‍ തന്നെയാണ് ലൈവ് വീഡിയോയിലൂടെ റഷ്യന്‍ ലോകകപ്പ് മലയാളത്തില്‍ സംപ്രേഷണം ചെയുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.
ഞാന്‍ ഷൈജു ദാമോദരന്‍ എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന വീഡിയോയില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ്, സോണി ഇഎസ്പിഎനില്‍ റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ മലയാളം കമന്ററിയോടെ സംപ്രേഷണം ചെയുമെന്ന് അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മലയാളത്തില്‍ ലോകകപ്പ് ആസ്വദിക്കാന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവസരം ലഭിക്കുന്നതെന്നും ഇതിന് സോണി അറിക്കുന്നതായും ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു. ഐ.എസ്.എല്‍ പോലെ ലോകകപ്പിന്റെ മലയാള കമന്ററിയും സ്വീകരിക്കണമെന്നും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണമെന്നും ആരോഗ്യകരമായ വിമര്‍ശിക്കമെന്നും ആരാധകരാണ് തന്റെ ശക്തിയെന്നും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിക്കാരനായ ഷൈജു ദാമോദരന്‍ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണെങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരങ്ങളിലെ തത്സമയ മലയാള കമന്ററിയിലൂടെയാണ്. ശബ്ദം കൊണ്ടും കളി പറഞ്ഞും മലയാളികളിടെ മനം കീഴടക്കിയ വ്യക്തിയാണ് ഷൈജു ദാമോദരന്‍.
ജൂണ്‍ 14നാണ് റഷ്യന്‍ ലോകകപ്പ് ആരംഭിക്കുന്നത്. ഒരുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂലൈ 15ന് മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയലാണ് ഫൈനല്‍ അരങ്ങേറുക.