X
    Categories: Newsworld

യുക്രെയ്ന്‍ യുദ്ധത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ റഷ്യന്‍ യുദ്ധ വിമര്‍ശകന് 25 വര്‍ഷം തടവ്

മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകനായ വ്‌ളാഡിമിര്‍ കാര മുര്‍സക്ക് 25 വര്‍ഷം തടവ് വിധിച്ച് റഷ്യന്‍ കോടതി. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബ്രിട്ടീഷ്, റഷ്യ ഇരട്ട പൗരത്വമുള്ള കാര മുര്‍സക്കെതിരെയുള്ള തടവ് ശിക്ഷയെ യു.എന്‍ മനുഷ്യാവകാശ മേധാവിയും പശ്ചാത്യ ശക്തികളും അപലപിച്ചു.

മുര്‍സയെ എത്രയും വേഗം വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടു. ബ്രിട്ടീഷ്, ജര്‍മന്‍ ഭരണകൂടങ്ങളും കോടതി വിധിയെ വിമര്‍ശിച്ചു. യുക്രെയ്‌നിലെ സൈനിക നടപടിയെ വിമര്‍ശിച്ച മുര്‍സ റഷ്യന്‍ സേനയെ നിന്ദിച്ചതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

webdesk11: