ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിൻ സ്ഫുട്‌നിക് അഞ്ചിന്റെ
പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പിനാണ് രണ്ടാംഘട്ട പരീക്ഷണം നടത്താൻ അനുമതി നൽകിയത്. നേരത്തെ വാക്സിൻ പരീക്ഷണത്തിന് ഏജൻസി അനുമതി നിഷേധിച്ചിരുന്നു.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും വാക്സിൻ പരീക്ഷണം നടത്തുകയെന്ന് ഡോ.റെഡ്ഡി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്ഫുട്‌നിക് അഞ്ച് വാക്സിൻ കുറഞ്ഞ ആളുകളിലാണ് റഷ്യയിൽ പരീക്ഷണം നടത്തിയത്. റഷ്യയില്‍ കുറഞ്ഞ ആളുകളിലാണ് സ്ഫുട്‌നിക് അഞ്ച് വാക്‌സിന്റെ പരീക്ഷണം നടത്തിയത്. ഇന്ത്യയില്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തുന്നതില്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് വാക്സിൻ പരീക്ഷണം നടത്താൻ റെഡ്ഡി ഗ്രൂപ്പുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് കരാറൊപ്പിട്ടത്. ഇന്ത്യയിൽ സ്ഫുട്‌നിക് അഞ്ചിന്റെ
100 മില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് റഷ്യയുടെ പദ്ധതി.