മോസ്‌കോ: റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് രാത്രി എട്ടുവരെ നീളും.
നിലവിലെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പുടിന്‍ ഇത്തവണയും മത്സരിക്കുന്നത്. പുടിന്റെ പ്രധാന എതിരാളികള്‍: പവേല്‍ ഗ്രുഡിന്‍ (റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), മാക്‌സിം സുര്യാക്കിന്‍ (കമ്മ്യൂണിസ്റ്റ് ഓഫ് റഷ്യ), വ്‌ളാദിമിര്‍ ഷിറിനോവ്‌സ്‌കി (ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി).