ദമാസ്‌കസ്: റഷ്യന്‍ യാത്രാവിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു. 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നത്. വിമാനം വെടിവെച്ചിട്ടതല്ലെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ പ്രസിഡണ്ട് ബശാറുല്‍ അസദിന് ശക്തമായ പിന്തുണയാണ് റഷ്യന്‍ വ്യോമസേന നല്‍കുന്നത്.