X

ലോകാവസാനത്തിന് കാരണമായേകാവുന്ന റഷ്യയുടെ ആണവായുധ പരീക്ഷണം പാളി, വന്‍ അപകടമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ലോകത്തെ നശിപ്പിക്കാന്‍ സാധിക്കുന്ന മാരക ആണവായുധങ്ങളിലൊന്നായ റഷ്യയുടെ 9എം730 ബുറിവീസ്‌നിക് മിസൈലിന്റെ പരീക്ഷണത്തിനിടയില്‍ പൊട്ടിത്തെറി. റോക്കറ്റിന്റെ പ്രൊപ്പലെന്റ് എന്‍ജിനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

റഷ്യയുടെ ആണവ പരീക്ഷണങ്ങള്‍ കുറച്ച് കാലമായി മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാറില്ല. പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അവര്‍ പുറത്ത് വിടാറില്ല എന്നതാണ് വാസ്തവം. പരീക്ഷണത്തിന് ശേഷം സംഭവസ്ഥലത്ത് സാധാരണ റേഡിയേഷനേക്കാളും 20 മടങ്ങാണ് റേഡിയേഷനുണ്ടായത്. ഇത് സമീപവാസികളില്‍ ഭീതിയുണ്ടാക്കി. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഔദ്യോഗികമായി മുന്നറിയിപ്പും വന്നു.

റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ മുന്‍പ് പരീക്ഷണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ആണവശേഷിയെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ല. പരീക്ഷണം പരാജയപ്പെട്ടത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആണവ മിസൈലുകള്‍ പരീക്ഷിക്കാനാണ് റഷ്യയുടെ തീരുമാനം.

Test User: