X

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-5 അടുത്തയാഴ്ച ഇന്ത്യയിലെത്തും

ഡല്‍ഹി: ക്ലിനിക്കല്‍ പരീക്ഷണത്തിനായി റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക്-5 അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഉത്തര്‍പ്രദേശിലെ കാന്‍പുരിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണങ്ങള്‍ക്ക് സ്പുട്‌നിക്-5ന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ റെഡ്ഡീസ് ലബോറട്ടറിക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ടാണ് മെഡികോളേജ് ദൗത്യം ഏറ്റെടുത്തത്.

വാക്‌സിന്റെ 2ാംഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ടം 1500 പേരിലും നടക്കും. 180 പേര്‍ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വോളണ്ടിയര്‍മാര്‍ക്ക് 21 ദിവസത്തെ ഇടവേളയില്‍ രണ്ടോ മൂന്നോ തവണ വാക്‌സിന്‍ നല്‍കും. ഏഴ് മാസത്തോളം നിരീക്ഷിച്ച ശേഷം പരീക്ഷണ ഫലം നിര്‍ണ്ണയിക്കും.

സ്പുട്‌നിക് -5 വാക്‌സിന്‍ കോവിഡിനെതിരെ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

 

Test User: