മോസ്‌കോ: യുക്രെയ്‌നെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ ഒലെഗ് ടിങ്കോവ് പൗരത്വം ഉപേക്ഷിച്ചു. സമാധാനത്തോടെ കഴിയുന്ന ഒരു രാജ്യത്തെ ആക്രമിച്ച് നിരപരാധികളെ കൊന്ന് തള്ളുന്ന ഫാസിസ്റ്റ് രാഷ്ട്രവുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂടത്തെയും അദ്ദേഹത്തിന്റെ സമ്പദ്ഘടനയെയും ദുര്‍ബലമാക്കി കൂടുതല്‍ ബിസിനസുകാര്‍ തന്നെ പിന്തുടരുമെന്ന് ടിങ്കോവ് അറിയിച്ചു. ടിന്‍കോഫ് ഓണ്‍ലൈന്‍ ബാങ്കിന്റെ സ്ഥാപകനായ അദ്ദേഹം റഷ്യയിലെ ശതകോടീശ്വരന്മാരില്‍ പ്രമുഖനാണ്.