യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിന് പിന്തുണയുമായി വലതുപക്ഷ സംഘടനയായ ഹിന്ദു സേന. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി ഹിന്ദു സേന മാര്‍ച്ച് നടത്തിയത്. ‘റഷ്യ, നിങ്ങള്‍ പൊരുതു, ഞങ്ങള്‍ കൂടെയുണ്ട്’, ‘ഭാരത് മാതാ കീ ജയ്’ എന്നി മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു മാര്‍ച്ച്. ഇന്ത്യ ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പകരമായി റഷ്യക്ക് വോട്ട് ചെയണമെന്നാണ് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയുടെ അഭിപ്രായം.
ഫാസിസ്റ്റ് രാജ്യമായ യുക്രൈന്‍ നിരവധി തവണ പാകിസ്ഥാനെ അനുകൂലിക്കുകയും ഇന്ത്യയുടെ ന്യൂക്ലിയര്‍ പദ്ധതിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും ഹിന്ദുസേന ആരോപണം ഉന്നയിച്ചു. മുന്‍പും ഹിന്ദു സേന റഷ്യയെ പിന്തുണച്ച് മാര്‍ച്ച് നടത്തിയിരുന്നു.