കരിങ്കടലില്‍ വെടിനിര്‍ത്താന്‍ റഷ്യ-യുക്രൈന്‍ ധാരണ

റഷ്യയും യുക്രൈനും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്താന്‍ ധാരണയായി. സൗദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ തീരുമാനമായത്. യുഎസ് ഉദ്യോഗസ്ഥരും ഉക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള പ്രതിനിധികളും തമ്മില്‍ മൂന്ന് ദിവസത്തെ തീവ്രമായ സമാന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ വരുന്നത്, കഴിഞ്ഞയാഴ്ച സമ്മതിച്ച ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള പണിമുടക്ക് നിര്‍ത്തലാക്കുന്നതില്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയ കരാര്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
അതേസമയം ധാരണ നിലവില്‍ വരുന്നതിനു മുമ്പായി ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടു. ധാരണ അനുസരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റിനോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ യുക്രൈനിന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാവില്ല. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കില്ല, ചരക്ക് കപ്പലുകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകളിലേക്കും ഇരു രാജ്യങ്ങളും എത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വളത്തിന്റെയും കയറ്റുമതിക്ക് മേലെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കും. ഇത് സംബന്ധിച്ച് റഷ്യയ്ക്ക് അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. റിയാദില്‍ ഉണ്ടാക്കിയ കരാറുകള്‍ക്ക് അനുസൃതമായി ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്ന് അമേരിക്ക പ്രതിജ്ഞയെടുത്തു.

webdesk17:
whatsapp
line