റഷ്യന്‍ പ്രസിഡണ്ട് പുട്ടിനെ വധിക്കാന്‍ യൂക്രെയിന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി റഷ്യ. യുക്രെയിന്‍ ഇതിനായി ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം.
പുട്ടിന്റെ കൊട്ടാരത്തിന് പിറകില്‍ നിന്നും പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രസിഡണ്ടിനെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ട് ഡ്രോണുകള്‍ എത്തി എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ആക്രമത്തില്‍ പുട്ടിന് പരിക്കേറ്റില്ലെന്നും മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും റഷ്യന്‍ അധിക്യതര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ നഗരത്തിലെ ഡ്രോണ്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി.