അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു.
അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.