മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധം ആരംഭിച്ചതു മുതല്‍ ആറായിരത്തോളം യുക്രെയ്ന്‍ സൈനികരെ പിടിക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ ബുധനാഴ്ച പ്രഖ്യാപിച്ച 144 യുദ്ധത്തടവുകാരുടെ കൈമാറ്റം പുടിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് കീവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആയിരത്തോളം റഷ്യന്‍ സേനാംഗങ്ങളെ യുക്രെയ്ന്‍ കൊലപ്പെടുത്തിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദങ്ങള്‍ എത്രത്തോളം വാസ്തവമുള്ളതാണെന്ന കാര്യത്തില്‍ അല്‍ജസീറ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വ്യക്തതയില്ലെന്നും പറയുന്നുണ്ട്.