റഷ്യ യുക്രൈന്‍ യുദ്ധം കടക്കുന്നതിനിടെ വീണ്ടും ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് റഷ്യ. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പ്രസിഡണ്ട് പുട്ടിന്റെ പ്രതിനിധികളും സംഘത്തില്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ ഇതില്‍ ഔദ്യോഗിക സ്ഥിതീകരണം നടത്തിയിട്ടുണ്ട്.
എന്നാല്‍ ആക്രമണം നിര്‍ത്തി വെച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാവാം എന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി. ബലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ അവിടെ ചര്‍ച്ച സാധ്യമല്ല. കഴിഞ്ഞദിവസം വ്യാപകമായ ആക്രമണം ആശുപത്രികളിലും സിവിലിയന്‍ മേഖലയിലും ഉണ്ടായിരുന്നു സെലന്‍സ്‌കി വ്യക്തമാക്കി.
എന്നാല്‍ ചര്‍ച്ചയ്ക്ക് യുക്രൈന്‍ പ്രസിഡണ്ട് മറ്റു വേദികള്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
എന്നാല്‍ അതേ സമയം യുക്രൈന്‍ എതിരെയുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി നാലാം ദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്തുനിന്നും വരുന്നത്.