ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ച് റഷ്യ. റഷ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പുതിയ നിയമം പാസാക്കിയത്. എല്‍.ജി.ബി.ടി വിഭാഗങ്ങളുടെ ലിംഗമാറ്റം തടഞ്ഞുകൊണ്ടുള്ള പുതിയ ബില്‍ റഷ്യന്‍ പാര്‍ലമെന്റില്‍ അധോസഭയായ ഗോസ്ഡുമയിലാണ് ആദ്യം അവതരിപ്പിച്ചത്. പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്റെ അനുമതി ലഭിച്ചാല്‍ റഷ്യയില്‍ നിയമം ഔദ്യോഗികമായി നടപ്പിലാക്കും.
കുട്ടികളെയും പൗരമാരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഡുമ സ്പീക്കര്‍ പറഞ്ഞു. ‘യൂറോപ്പിലെല്ലാം നടക്കുന്ന ഇത്തരം പ്രവണതകളെ എതിര്‍ക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാണ് റഷ്യ. നമ്മുടെ പാരമ്പര്യമൂല്യങ്ങളെ സംരക്ഷിക്കാനായി ഈ നിയമം കൊണ്ടുവരണം. ലിംഗമാറ്റം നിരോധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി അപകടത്തിലാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്’. അദ്ദേഹം പറഞ്ഞു.