റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപെട്ടതായി റിപ്പോർട്ട് . ലൂണ 25 ചന്ദ്രനിൽ ഇടിച്ച് തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി.അതേസമയം ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.