യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ.യുക്രൈന്‍ തലസ്ഥാനനഗരിയില്‍ നിന്ന് സഫോടന ശബ്ദം കേട്ടെന്ന്് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി അപ്‌ഡേറ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ യുക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ശക്തമായി തിരിച്ചടിക്കുമെന്നും ലോകരാജ്യങ്ങളില്‍ ഇതില്‍ ഇടപെടരുതെന്നും പുടിന്‍ വ്യക്തമാക്കുന്നു. ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും പുടിന്‍ യുക്രൈന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അതേ സമയം യുദ്ധ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.