ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നയതന്ത്ര തല യുദ്ധത്തിന് മടിക്കില്ലെന്ന് വ്യക്തമാക്കി റഷ്യ. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പണത്തിന് ബുദ്ധിമുട്ടുകയാണെന്നും ഇന്ത്യന്‍ നടപടിക്കെതിരെ എതിര്‍ നടപടികളെടുക്കുമെന്നും റഷ്യ വ്യക്തമാക്കി.
ആഴ്ചയില്‍ 50,000 പിന്‍വലിക്കല്‍ പരിധിവെച്ചതിനെ തുടര്‍ന്ന് റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കടാകിന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ കത്തിന് ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ലെന്ന് റഷ്യന്‍ ഗവര്‍മെന്റ് വ്യത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്താനൊരുങ്ങുകയാണെന്നും റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്്തു.
‘ഇന്ത്യന്‍ ഗവര്‍മെന്റ് വെച്ച 50,000 പരിധി എംബസിയിലെ 200ഓളം ഉദ്യാഗസ്ഥര്‍ക്ക് ആഴ്ചയില്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും തികയുന്നില്ല. കാശ് കൂടാതെ പിന്നെങ്ങിനെ ഡല്‍ഹിയിലെ വലിയ എംബസിക്ക് പ്രവര്‍ത്തിക്കാനാകും – കത്തില്‍ കടാകിന്‍ ചോദിച്ചു. ഇത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും നയതന്ത്ര തല യുദ്ധത്തിന് മടിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.