X
    Categories: Newsworld

മനുഷ്യാവകാശ സംഘടനയില്‍ നിന്നും റഷ്യയെ പുറത്താക്കി

ബ്രസല്‍സ്: യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ സംഘടനയില്‍ നിന്നും യൂറോപ്യന്‍ കൗണ്‍സില്‍ റഷ്യയെ പുറത്താക്കി. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാതലത്തിലാണ് ഈ അസാധാരണ നടപടി.

47 രാജ്യങ്ങളിലെ മന്ത്രിമാരുടെ കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെയാണ് റഷ്യയെ പുറത്താക്കിയ വിവരം അറിയിച്ചത്. മനുഷ്യാവകാശ സംഘടനയില്‍ അംഗത്വമെടുത്ത് 26 വര്‍ഷത്തിനു ശേഷമാണ് റഷ്യക്ക് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.

യൂറോപ്യന്‍ കൗണ്‍വന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും പിന്‍മാറുമെന്ന് റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ പ്രശ്‌നവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സില്‍ (ഇ.സി.എച്ച്.ആര്‍) റഷ്യന്‍ പൗരന്‍മാര്‍ക്ക് ഇനി പരാതി നല്‍കാനാവില്ല.

Test User: