ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിയെ റഷ്യന്‍ ഭരണകൂടം ഭീകര പട്ടികയില്‍ പെടുത്തി. അദ്ദേഹത്തിന്റെ സഹോദരന് തടവ് വിധിക്കണമെന്നും ഫെഡറല്‍ പ്രിസണ്‍ സര്‍വീസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നാവല്‍നിയെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. 2020ല്‍ സൈബീരിയയിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ദീര്‍ഘനാളത്തെ ചികിത്സക്കു ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.