X

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി

 

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ വാക്‌സിന്‍ സ്പുട്‌നിക്5 ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി.

റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 11 നാണ് സ്പുട്‌നിക്5 റഷ്യ റജിസ്റ്റര്‍ ചെയ്തത്.

മാസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം തന്നെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ വ്യക്തമാക്കി.

ജൂണ്‍ ജൂലായ് മാസങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 76 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ എല്ലാവരുടെയും ശരീരത്തില്‍ കോവിഡിനെതിരായ ആന്റീബോഡികള്‍ ഉണ്ടായെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. രണ്ടാംഘട്ടത്തില്‍ 42 ദിവസംനീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താനായില്ല.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ മകള്‍തന്നെ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് അദ്ദേഹം ഓഗസ്റ്റ് 11 ന് വെളിപ്പെടുത്തിയിരുന്നു.

web desk 1: