മോസ്‌കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന് പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് കുത്തിവെച്ചവരില്‍ ശരാശരി ഏഴുപേരില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് സ്പുട്‌നിക്. ലോകത്ത് ആദ്യമായി വികസിപ്പിച്ച വാക്‌സിനാണ് ഇത്. വാക്‌സിന്‍ കുത്തിവെച്ച കോവിഡ് രോഗികളില്‍ ഏകദേശം 14 ശതമാനം പേരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോയെ ഉദ്ധരിച്ച് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പാര്‍ശ്വഫലങ്ങളില്‍ ഭയപ്പെടേണ്ടതില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നേരിയ പാര്‍ശ്വഫലങ്ങളാണ് കാണിച്ചത്.റഷ്യന്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.നിലവില്‍ കുത്തിവെയ്പ്പിനായി സന്നദ്ധത പ്രകടിപ്പിച്ച 40,000 പേരില്‍ 300 രോഗികളിലാണ് വാക്‌സിന്‍ ഉപയോഗിച്ചത്. 21 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.