X
    Categories: Newsworld

വാടക ഗര്‍ഭധാരണം റഷ്യ നിരോധിക്കുന്നു

മോസ്‌കോ: വിദേശികള്‍ക്കുവേണ്ടി റഷ്യന്‍ സ്ത്രീകള്‍ വാടക ഗര്‍ഭധാരണത്തിന് പോകുന്നത് വിലക്കാന്‍ റഷ്യ നടപടി സ്വീകരിക്കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ നിയമ നിര്‍മാണമുണ്ടാകുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ വ്യാചെസ്‌ലേവ് വോളോദിന്‍ പറഞ്ഞു. കരട് നിയമത്തിന് നേരത്തെ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഓരോ വര്‍ഷവും ശരാശരി 45000 റഷ്യന്‍ സ്ത്രീകള്‍ വാടക ഗര്‍ഭധാരണത്തിന് പോകുന്നുണ്ടെന്നാണ് കണക്ക്. ജനനമെന്ന വിശുദ്ധ പ്രക്രിയയെ വാണിജ്യവത്കരിക്കരുതെന്നാണ് റഷ്യയിലെ സാമൂഹിക സംഘടനകളുടെയും മതവിഭാഗങ്ങളുടെയും നിലപാട്.

Test User: