മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍വിളിയെ പരിഹസിച്ച് റഷ്യ. നേഴ്‌സറി കുട്ടികളെ പോലെ ട്രംപും കിം ജോങ് ഉന്നും ബഹളം വെക്കുകയാണെന്ന് റഷ്യന്‍ വിദേശികാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പരിഹസിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തില്‍ നിശബ്ദത പാലിക്കാന്‍ സാധിക്കില്ല. അതേസമയം, കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന അമേരിക്കന്‍ നടപടിയും അംഗീകരിക്കാനാവില്ലെന്നും സെര്‍ജി പറഞ്ഞു. ചൈനയുമായി ചേര്‍ന്ന് വിവേക പൂര്‍വമായ സമീപനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. അല്ലാതെ കിന്‍ഡര്‍ ഗാര്‍ട്ടനിലെ കുട്ടികളെ പോലെ ബഹളം വെക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മിസൈല്‍ മനുഷ്യന്‍ ഒരു ആത്മത്യാ മിഷനിലാണ് ഉള്ളതെന്ന് പറഞ്ഞത് ഉത്തരകൊറിയന്‍ ഏകാധിപതിയെ റഷ്യ ആക്ഷേപിച്ചത്. ട്രംപ് ലോകത്തിനു മുന്നില്‍ അമേരിക്കയെ അപമാനിച്ചുവെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു.
ഉത്തരകൊറിയ ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് യു.എന്‍ പൊതുസഭയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മറുപടിയായി ട്രംപ് വൃദ്ധനായ ഭ്രാന്തനാണെന്ന് വിശേഷിപ്പിച്ച് കിമ്മും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.