തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേത്തുടര്‍ന്നു തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഓണക്കാലമായതിനാല്‍ ട്രെയിനുകളില്‍ തിരക്ക് കൂടുതലാണ്. നൂറുകണക്കിനു യാത്രക്കാര്‍ പ്രയാസത്തിലാണ്. വിള്ളല്‍ എത്രയും പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.