മുംബൈ: നോട്ടു പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 68.13 രൂപയാണ് ഇന്നത്തെ മൂല്യം. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെത്തുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍ വികസനം സാധ്യമാകുമെന്നാണ് വ്യാപക പ്രചാരം. ഇത് യാഥാര്‍ത്ഥ്യമായാല്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തലിലാണ് അമേരിക്കന്‍ സാമ്പത്തിക രംഗം.
രൂപയുടെ മൂല്യം കൂപ്പുകുത്തി; ഡോളറിനെതിരെ 68.13 രൂപ
Tags: rupee and dollar