പൂനെ: രൂപയുടെ മൂല്യമിടിഞ്ഞതിനെ പ്രതിരോധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിനെതിരായ മറ്റ് കറന്‍സികളുടെ വിനിമയവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ മികച്ച നിലയില്‍ പിടിച്ചുനില്‍ക്കുന്നതായി മന്ത്രി അവകാശപ്പെട്ടു.
രൂപ എത്രയും പെട്ടെന്ന് തിരിച്ചുകയറും. സ്ഥിതി റിസര്‍വ് ബാങ്കും ധനമന്ത്രാലയവും നിരീക്ഷിക്കുന്നുണ്ട്. മറ്റു കറന്‍സികളെപ്പോലെ ചാഞ്ചാട്ടത്തിലാകാത്ത ഏതെങ്കിലും ഒരു കറന്‍സിയുണ്ടെങ്കില്‍ അത് ഇന്ത്യന്‍ റുപ്പിയാണ്. മൂല്യത്തകര്‍ച്ചയില്‍ മറ്റ് കറന്‍സികള്‍ ഡോളറിനെതിരെ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തണം ധനമന്ത്രി പറഞ്ഞു.