ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 81 രൂപ കടന്നു. വിനിമയത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടം രേഖപ്പെടുത്തിയതോടെയാണ് മൂല്യം 81 കടന്നത്.
പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്തുന്നതിന് യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ വിനിമയം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 80.86 ആയിരുന്നു.