മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 74 ഉം കടന്ന് രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് പോളിസികളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ 74.15ലാണ് നിലവില്‍ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 754.25 പോയിന്റ് ഇടിഞ്ഞ് 34,389.87ലും നിഫ്റ്റി 280.85 പോയിന്റ് ഇടിഞ്ഞ് 10,318.65 ലും വ്യാപാരം പുരോഗമിക്കുകയാണ്. റിസര്‍വ് ബാങ്ക് റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതാണ് വിപണിക്കു തിരിച്ചടിയായത്.
2018 വര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ 13.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കറന്‍സികളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യയുടെ രൂപയില്‍ നടക്കുന്നത്.
വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ ഇടിവ് ചെറുതാണെന്നായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേലിന്റെ അഭിപ്രായം. പോളിസി സമ്മേളനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രൂപക്ക് തിരിച്ചടിയാവുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.