X

ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍: ദിര്‍ഹത്തിന് വില ഉയര്‍ന്നു; പ്രവാസികള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 70 രൂപയിലേക്ക് അടുക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കനത്ത ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും രൂപ തകര്‍ച്ച നേരിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ മൂല്യം തകര്‍ന്നതോടെ നിക്ഷേപകരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടുന്ന തിരിക്കിലാണിപ്പോള്‍

തിങ്കളാഴ്ച വിപണി തുറന്ന ഉടനെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ 69.47 രൂപയാണ് രേഖപ്പെടുത്തിയത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ഇടിവുണ്ടായി. വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഡോളറുമായി താരത്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 69.93 ആണ്.

അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞത് രാജ്യത്തിന് തിരിച്ചടിയാണെങ്കിലും പ്രവാസികള്‍ക്ക് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വിദേശ കറന്‍സികള്‍ക്ക് മൂല്യം കൂടുമ്പോള്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് നേട്ടമാണ്. യു.എ.ഇ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ദിര്‍ഹത്തിന് 19.03 രൂപയാണ് ലഭിക്കുക. യു.എ.ഇ ദിര്‍ഹത്തിന് ലഭിക്കുന്ന മികച്ച നിരക്കാണിത്. പ്രവാസികള്‍ ഈ അവസരം മുതലെടുത്ത് നാട്ടിലേക്ക് കൂടുതല്‍ പണമയക്കുമെന്നാണ് വിലയിരുത്തപ്പെടുന്നുണ്ട്.

അമേരിക്കയുമായി വ്യാപര തര്‍ക്കം നിലനില്‍ക്കുന്ന തുര്‍ക്കിയുടെ കറന്‍സി വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് ദിവസമായി തുര്‍ക്കി കറന്‍സിയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണ്.

chandrika: