X

രൂപ വീണ്ടും താഴോട്ട്

ഇന്ത്യന്‍ രൂപ വീണ്ടും താഴോട്ട്. വലിയ നഷ്ടത്തോടെ രൂപ ഇന്ന് വ്യാപാരം തുടങ്ങി. യുഎസില്‍ പ്രസിഡന്റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ട്രംപിന്റെ ജയം മൂലം ഏഷ്യന്‍ കറന്‍സികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതേസമയം രൂപയെ പിന്തുണക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവണമെന്നും സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.

രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത് 84.38ലാണ്. 84.37ലായിരുന്നു വെള്ളിയാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ കറന്‍സികളില്‍ തായ്‌ലാന്‍ഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ട്രംപിന്റെ തിരിച്ചുവരവോടെ യു.എസ് വ്യാപാരനയം അഴിച്ചുപണിയുമെന്ന വിവരങ്ങലും പുറത്തുവരുന്നുണ്ട്. കൂടുതല്‍ നികുതി ചുമത്തി ട്രംപ് മറ്റ് രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുമെന്നതാണ് ഊഹിക്കാനാവുന്നത്. എന്തായാലും ട്രംപിന്റെ തിരിച്ചുവരവ് പല രാജ്യങ്ങളിലെ കറന്‍സികളെയും പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല. ഏറ്റവുമധികം പ്രതിസന്ധിയിലാവുക ചൈനയുടെ യുവാനായിരിക്കും.

അതേസമയം, ചൈനയുടെ യുവാന്‍ ഇന്ന് നേരിയ നേട്ടത്തോടെ വ്യപാരം ആരംഭിച്ചു. വെള്ളിയാഴ്ച 0.7 ശതമാനം നഷ്ടത്തോടെ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച ചൈനീസ് യുവാനിന് ഇന്ന് നേരിയ പ്രതീക്ഷയുണ്ട്. എന്നാല്‍, നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍ ഉള്ളത്.

 

webdesk17: