X

പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍; ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി പവാര്‍

ബിജെപി തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അജിത്ത് പവാറുമായി കൂടിക്കാഴ്ച നടന്നുവെന്നത് സത്യമാണ് എന്നാല്‍ പിന്നീട് പ്രചരിച്ച കാര്യങ്ങള്‍ വെറും അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന്റെ യോഗം മുംബൈയില്‍ വെച്ച് നടക്കും. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അജിത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി ശരത് പവാറിന് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ശക്തമായിരുന്നു. ഇതാണ് ഇപ്പോള്‍ അദ്ദേഹം തള്ളിയിരിക്കുന്നത്.

webdesk11: