X

മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായമേകി ദുബൈ ഭരണാധികാരി

ദുബൈ: മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായമേകി ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മണലില്‍ വാഹനം പുതഞ്ഞുപോയതിനെത്തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോയ സംഘത്തിനാണ് അതുവഴിയെത്തിയ ശൈഖ് മുഹമ്മദും സംഘവും രക്ഷകരായത്.

മെക്‌സിക്കന്‍ വനിതയായ ഹന്നാ കാരെന്‍ അറോയോയാണ് മരുഭൂമിയില്‍ കുടുങ്ങിയത്. യുവതി തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യമറിയിച്ചത്. ചിത്രങ്ങളും വീഡിയോയും ഹന്ന ഇതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു. ശൈഖ് മുഹമ്മദിന്റെ ഒന്നാം നമ്പറിലുള്ള വെളുത്ത ബെന്‍സില്‍ വടംകെട്ടിയാണ് യുവതിയുട വാഹനം വലിച്ചുകയറ്റുകയായിരുന്നു.

മുമ്പും സമാനരീതിയില്‍ മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ശൈഖ് മുഹമ്മദ് രക്ഷകനായിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മരുഭൂമിയില്‍ ക്വാഡ് ബൈക്ക് മണലില്‍ പുതഞ്ഞുപോയതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട വിദേശവനിതക്കും ശൈഖ് മുഹമ്മദ് സഹായമേകിയിരുന്നു. കൂടാതെ മണലില്‍ ട്രക്ക് പുതഞ്ഞതിനെത്തുടര്‍ന്ന് കഷ്ടപ്പെട്ട ഡ്രൈവര്‍ക്കു സഹായവുമായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

Watch Video:

chandrika: