മുബൈ: ഔറംഗാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വന്ദേമാതരം ചൊല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളില്‍ എത്തി. മീറ്റിങ്ങിനിയല്‍ സഭയില്‍ വനേമാതരം ആലപിച്ചപ്പോള്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിച്ചത്.
ഒരു എ.ഐ.എം.ഐ.എം കോര്‍പ്പറേറും ഒരു കോണ്‍ഗ്രസ് കോര്‍പ്പറേറുമാണ് വന്ദേമാതരത്തെ ആദരിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ മടിച്ചത്. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങളും ശിവസേന അംഗങ്ങളും എ.ഐ.എം.ഐ.എം അംഗങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അടിപിടിയെ തുടര്‍ന്ന് സഭയിലെ മൈക്രോഫോണുകള്‍ക്ക് കേട്പാടുകള്‍ സംഭവിച്ചു.
സംഭവത്തെ തുടര്‍ന്ന് മൂന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീനി (എ.ഐ.എം.ഐ.എം) കോര്‍പ്പറേര്‍മാരെ മേയര്‍ സസ്‌പെന്റ് ചെയ്തു. അതേസമയം നിര്‍ബന്ധപൂര്‍വ്വമായ “വന്ദേമാതരം” ആലാപനം നിയമവിരുദ്ധമാണെന്ന്
ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീനി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു.