ബെംഗളൂരു: ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന ശക്തമാക്കും. കേരളത്തില്‍ നിന്നെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളു. അതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്നവര്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.
ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല.